തിരുവനന്തപുരം: വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ ജൂണ്‍ 15ന് ആരംഭിക്കും. പരീക്ഷകള്‍ ഓഫ് ലൈനായി നടത്താനാണു തീരുമാനം. കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് ഈ ധാരണയുണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ഓഫ് ലൈനായി പരീക്ഷ നടത്തുന്നതാണ് അഭികാമ്യം എന്നാണ് പൊതുവേ വൈസ് ചാന്‍സലര്‍മാര്‍ അഭിപ്രായപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങള്‍ മാറിക്കഴിഞ്ഞാല്‍ ജൂണ്‍ 15നു പരീക്ഷകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.