കൊച്ചി: എറണാകുളം ജില്ലയിൽ തിങ്കൾ,ശനി ദിവസങ്ങളിൽ മൊബൈൽ ഷോപ്പുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കണ്ണട കടകൾക്ക് എല്ലാ ദിവസവും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. വളം, കീടനാശിനികൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ 11 വരെ തുറക്കാൻ അനുമതി നൽകി. വർക്ക്ഷോപ്പുകൾക്കും കാർഷിക യന്ത്രങ്ങൾ വിൽക്കുന്ന കടകൾക്കും രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെ തുറക്കാം. നിർമാണ സാമഗ്രഹികൾ വിൽക്കുന്ന കടകൾക്ക് രാവിലെ 11 മുതൽ വൈകീട്ട് ആറ് വരെ തുറക്കാം. മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 11 മുതൽ വൈകീട്ട് ആറ് വരെ പ്രവർത്തിക്കാം.
ലോക്ക് ഡൗൺ ഇളവുകൾ: എറണാകുളത്ത് മൊബൈൽ കടകൾ രണ്ട് ദിവസം തുറക്കാം