മുംബൈ: ഭാരത് പെട്രോളിയം കോര്പറേഷന് (ബിപിസിഎല്‍) പെട്രോനെറ്റ് എല്എന്ജിയിലെയും ഇന്ദ്രപ്രസ്ഥ ഗ്യാസി(ഐജിഎല്‍)ലെയും ഓഹരികള്‍ വില്‍ക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ഇറക്കുമതി കമ്പനിയായ പെട്രോനെറ്റില്‍ 12.5 ശതമാനം ഓഹരിയാണ് ബിപിസിഎല്ലിനുള്ളത്. സിറ്റി ഗ്യാസ് ചില്ലറ വില്‍പ്പനക്കാരായ ഐജിഎല്ലില് 22.5 ശതമാനം ഓഹരിയുമുണ്ട്.
രണ്ട് കമ്പനികളുടെയും പ്രമോട്ടറാണ് ബിപിസിഎല്‍. ഇവയില്‍ ബോര്‍ഡ് സ്ഥാനങ്ങളും ഭാരത് പെട്രോളിയത്തിനുണ്ട്. പ്രമോട്ടര്‍ സ്ഥാനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇവകളിലെ ഓഹരി ബിപിസിഎല്‍ വില്‍ക്കുന്നത്.
ബിപിസിഎല്ലില്‍ കേന്ദ്ര സര്‍ക്കാറിനുള്ള 52.98 ശതമാനം ഓഹരികളും വില്ക്കാന് നേരത്തേ നീക്കം ആരംഭിച്ചിരുന്നു. ഇതിനായി നിക്ഷേപ, പൊതുസ്വത്ത് കൈകാര്യ വകുപ്പിനെ ഏല്‍പ്പിച്ചിരുന്നു.