തിരുവനന്തപുരം: പതിപക്ഷ നേതാവ് വി ഡി സതീശന് രാജ് ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു.
അതിനിടെ സഭയില്‍ ഗവര്‍ണര്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്കി. വെളളിയാഴ്ചയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.
അതേസമയം, സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ക്യാബിനറ്റ് യോഗം വിലയിരുത്തിയെങ്കിലും ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. കോവിഡ് ചുമതലകളുടെ ഏകീകരണത്തിന് മന്ത്രിമാരില്ലാത്ത വയനാട്, കാസര്‍കോട് ജില്ലകളിലേക്ക് മന്ത്രിമാരെ ചുമതലയേല്‍പ്പിച്ചു. വയനാട് ജില്ലയില്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനും കാസര്‍കോട് ജില്ലയില്‍ അഹമ്മദ് ദേവര്കോവിലിനെയുമാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്.