പത്തനംതിട്ട: അടൂര്‍ ഏനാത്ത് വയോധികയ്ക്ക് മര്‍ദ്ദനം. 98 വയസ്സുകാരിയായ ശോശാമ്മയാണ് മര്‍ദ്ദനത്തിന് ഇരയായത്. ഇതേ തുടര്‍ന്ന് ചെറുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ കൈതപ്പറമ്പ് തിരുവിനാല്‍ പുത്തന്‍വീട്ടില്‍ എബിന് മാത്യുവാണ്(31) അറസ്റ്റിലായത്.
അതേസമയം, ഇയാള്‍ വയോധികയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. അടൂര്‍ ഡിവൈഎസ്പിയില് നിന്നും വനിതാ കമ്മീഷന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.