തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത തോല്‍വിയ്ക്ക് കാരണം കോവിഡും, സംഘടനാ ദൗര്‍ബല്യവുമെന്ന്
മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തോല്‍വിയെക്കുറിച്ച് പഠിക്കുന്ന അശോക് ചവാന് സമിതിക്ക് മുന്നിലാണ് രമേശ് ചെന്നിത്തല വിശദീകരണം നല്‍കിയത്. പരാജയത്തിന്റ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കോവിഡ് മൂലം സര്‍ക്കാരിന് എതിരായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ആയില്ല. സര്‍ക്കാരിന്റെ അഴിമതികള്‍ തനിക്കു തുറന്ന് കാട്ടാന്‍ കഴിഞ്ഞു. സഭയ്ക്കു പുറത്തും അകത്തും ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്കി. എന്നാല്‍ സംഘടനാ ദൗര്‍ബല്യം മൂലം അത് താഴെ തലത്തിലേക്കു എത്തിക്കാന്‍ ആയില്ല. ബൂത്ത് കമ്മിറ്റികള്‍ പലതും നിര്‍ജ്ജീവമാണ്. സ്ലിപ് പോലും വീടുകളില്‍ എത്തിക്കാന്‍ ആയില്ല. ഭരണപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെ കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ ആക്കി. അമിത് ഷായുടെ സിഎഎ പ്രസ്താവനയെത്തുടര്‍ന്ന് കേന്ദ്രത്തില്‍ ഭരണം ഇല്ലാത്ത കോണ്ഗ്രെസ്സിനെക്കാള് എല്‍ഡിഎഫിന് അനുകൂല ന്യൂനപക്ഷ വികാരം ഉണ്ടായി. മുസ്ലിം വോട്ടുകള്‍ ഇടതു പക്ഷത്തേക് മറിഞ്ഞു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ ഡിസിസികളും പുന:സംഘടിപ്പിക്കാനാണ് എഐസിസിയുടെ തീരുമാനം. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുത്തുള്ള നേതൃനിരയെ കൊണ്ടുവരാനാണ് എഐസിസി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.