തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് രാജ് ഭവനിലെത്തി ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. പുതിയ സ്ഥാനലബ്ധിയില്‍ ഗവര്‍ണ്ണര്‍, സ്പീക്കറെ അനുമോദിച്ചു. വെള്ളിയാഴ്ച്ച സഭയിലെത്തി നയപ്രഖ്യാപന പ്രസംഗം നടത്തണമെന്ന് സ്പീക്കര്‍ ഔപചാരികമായി അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു.