തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിംഗ്,ഫാർമസി പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂലൈ 24 നായിരിക്കും പ്രവേശന പരീക്ഷ. മുൻപ് ജൂലൈ 11 നടത്താനായിരുന്നു തീരുമാനം. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ ജൂലൈ അവസാനത്തേക്ക് നടത്താൻ തീരുമാനിക്കുകയായിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിൽ സംസ്ഥാന എഞ്ചിനീയറിംഗ്,ഫാർമസി പ്രവേശന പരീക്ഷ നടത്തുക പ്രായോഗികമല്ല. അതിനാൽ ജൂലൈ 11 നു നടത്തേണ്ട പരീക്ഷ ജൂലൈ 24 -ലേക്ക് മാറ്റുകയായിരുന്നു.
പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്,കെമിസ്ട്രി,മാത്സ് എന്നി വിഷയങ്ങളിലെ മാർക്കാണ് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മാനദണ്ഡമായി സ്വീകരിക്കുക.എന്നാൽ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷയിൽ ചിലതും സി ബി എസ് ഇ പ്ലസ് ടു പരീക്ഷ പൂർത്തിയാകാത്തതും ആശങ്കയ്ക്ക് വഴി ഒരുക്കുന്നുണ്ട്.