ആലപ്പുഴ: ഇടുക്കി നെടുംകണ്ടത്തെ ‘ബാലൻ പിള്ള സിറ്റി’ എന്ന സ്ഥലപ്പേരിന് കാരണക്കാരനായ ബാലൻ പിള്ള (96) അന്തരിച്ചു. ആലപ്പുഴ മതിരപ്പള്ളി വരുൺ നിവാസ് വസതിയിലായിരുന്നു അന്ത്യം. പേരും പെരുമയും കൊണ്ട് ജില്ലയിലെ മറ്റ് സിറ്റികളെ കടത്തി വെട്ടിയ മലയോര ഗ്രാമമായിരുന്നു ബാലൻപിള്ള സിറ്റി.
കരുണാപുരം പഞ്ചായത്തുകളിലെ 3 വാർഡുകളുടെ സംഗമഭൂമിയാണ്. ഒരു കാലത്ത് തിരഞ്ഞെടുപ്പ് കഥകൾ ചൂട് പിടിച്ചിരുന്ന ഇവിടെ ബാലൻപിള്ളയുടെ പലചരക്ക് കട ഉണ്ടായിരുന്നു. പ്രദേശവാസികളുടെ ആശ്രയമായ ബാലൻ പിള്ളയുടെ കട പിന്നീട് ബാലൻ പിള്ള സിറ്റി എന്ന പേരിലേക്ക് മാറുകയായിരുന്നു.കുടിയേറ്റ കാലത്ത് ജംക്ഷനിൽ കുടുംബസമേതം ചേർന്ന് ചായക്കട നടത്തിയിരുന്നു ബാലൻ പിള്ളയുടെ പേരിൽ പിന്നീട് ഈ നാട് അറിയപ്പെട്ടു.