തിരുവനന്തപുരം;എസ് എസ് എൽ സി മൂല്യനിർണയം അടുത്ത മാസം ആരംഭിക്കും. ജൂൺ 7 നു മൂല്യനിർണയം ആരംഭിക്കും. ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി മൂല്യനിർണയം ജൂൺ 1 നു തുടങ്ങും.ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി മൂല്യനിർണയം ജൂൺ 19 വരെ നടത്തും.
എന്നാൽ എസ് എസ് എൽ സി മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെ നടക്കും.മൂല്യനിർണയത്തിന് പോകുന്ന അധ്യാപകർക്ക് വാക്സിൻ നൽകും. മൂല്യനിർണയത്തിന് മുൻപ് വാക്സിനേഷൻ പൂർത്തീകരിക്കും.