ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഇന്ത്യയുടെ മാത്രം കാര്യമല്ല,മറ്റു പല രാജ്യങ്ങളും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ലോകം ഇനി ഒരിക്കലും പഴയത് പോലെയാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധ മരുന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞരെ നന്ദിയോടെ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾക്ക് പരിമിതികൾ ഉണ്ട്.എന്നാൽ സാധ്യമായ എല്ലാ വഴികളിലൂടെയും രണ്ടാം തരംഗത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. അതേ സമയം രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 4157 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,08,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 2,71,57,795 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.വൈറസ് മൂലം 3,11,388 പേർ മരിച്ചു.നിലവിൽ 24,95,591 പേർ ചികിത്സയിലുണ്ട്. രാജ്യത്ത് ഇതുവരെ 20,06,62,456 പേർ വാക്സിൻ സ്വീകരിച്ചു.