കൊച്ചി: തുടർച്ചയായി ആറു ദിവസം മാറ്റമില്ലാതെ തുടർന്ന് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. പവന് 400 രൂപ കൂടി 36,880 ആയി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണവില. ഗ്രാമിന് 50 രൂപ ഉയർന്നു 4610 ആയി.
കഴിഞ്ഞ വ്യഴാഴ്ച്ചയാണ് സ്വർണവിലയിൽ ഇതിന് മുൻപ് മാറ്റമുണ്ടായത്. അന്ന് 120 രൂപ പവന് കൂടിയിരുന്നു. പിന്നീട് മാറ്റമില്ലാതെ തുടർന്ന് സ്വര്ണവിലയാണ് ഇന്ന് വീണ്ടും കൂടിയത്. ഈ മാസത്തിന്റെ തുടക്കത്തിൽ 35,040 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 26 ദിവസത്തിനിടെ 1800 രൂപയാണ് സ്വർണത്തിന് വർധന ഉണ്ടായത്.