തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് കാറ്റിലും കടൽക്ഷോഭത്തിലും പെട്ട വള്ളം മുങ്ങികാണാതായവരിൽ ഒരാൾ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ്സൺ ആണ് മരിച്ചത്. കാണാതായ ശെൽവരാജിനുള്ള തിരച്ചിൽ തുടരുകയാണ്.
മന്ത്രിമാരായ സജി ചെറിയാൻ,ആന്റണി രാജു എന്നിവർ വിഴിഞ്ഞത്ത് തീരരക്ഷ സേന അധികൃതരുമായി തിരച്ചിൽ സംബന്ധിച്ച് ചർച്ച നടത്തി. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞാണ് തിരച്ചിൽ ആരംഭിച്ചതെന്ന് തീരദേശവാസികൾ അറിയിച്ചു.കോസ്റ്റ് ഗാർഡും നേവിയുമായി സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്. ആറു പേരാണ് വള്ളം മറിഞ്ഞു അപകടത്തിൽപെട്ടത്.