ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 4157 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,08,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 2,71,57,795 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
വൈറസ് മൂലം 3,11,388 പേർ മരിച്ചു.നിലവിൽ 24,95,591 പേർ ചികിത്സയിലുണ്ട്. രാജ്യത്ത് ഇതുവരെ 20,06,62,456 പേർ വാക്സിൻ സ്വീകരിച്ചു. തമിഴ്നാട്ടിൽ ഇന്നലെ 34,285 പേർക്ക് രോഗം സ്ഥിരീകരിച്ചു.
468 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 24,136 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 601 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.