കൊച്ചി: കൊച്ചി കാക്കനാട് ചിറ്റേത്തുകരയിൽ ബ്ലീസ്റ്റർ ബീറ്റിൽ എന്ന ചെറുപ്രാണിയുടെ ശല്യം രൂക്ഷം. ഈ പ്രാണി ശരീരത്തിലിരുന്നാൽ ചൊറിച്ചിലും പൊള്ളലും വരെയുണ്ടാകാം. ഒരു മാസത്തിനിടെ 70 പേരാണ് ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്.
സൂക്ഷമായി നിരീക്ഷിച്ചാൽ മാത്രമേ ഈ പ്രാണിയെ കാണാൻ സാധിക്കുകയുള്ളു. കാക്കനാട് ഇടച്ചിറ ഭാഗത്ത് 70 -ഓളം പേർക്ക് പ്രാണി ശല്യം നേരിടേണ്ടി വന്നത്.ആസിഡ് ഫ്ലൈ എന്നറിയപ്പെടുന്ന ഒരു ഷഡ്പദമാണ് ബ്ലീസ്റ്റർ ബീറ്റിൽ.ഈ പ്രാണിയുടെ ശരീരത്തിൽ രാസവസ്തു ഉണ്ട്. ഇത് ശരീരത്തിൽ കൊണ്ടാൽ ചർമ്മ കോശങ്ങൾ നശിക്കുമെന്നും വിദഗ്ദ്ധ നിഗമനം.