വാഷിംഗ്ടൺ: ഗാസയുടെ പുനർ നിർമാണത്തിന് അമേരിക്ക ശ്രദ്ധേയമായ സംഭാവന നൽകുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. അന്തസ്സോടെ ജീവിക്കാൻ ഇസ്രേയലികൾക്കും പലസ്തീനികൾക്കും അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പലസ്തീനികളേ പ്രകോപിപ്പിച്ച മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നയങ്ങളെ തള്ളിക്കൊണ്ടാണ് ആന്റണി ബ്ലിങ്കന്റെ നീക്കം. പലസ്തീനികൾക്ക് നയതന്ത്ര ഭാഗമായി പ്രവർത്തിച്ചിരുന്ന ജെറുസലേം കോൺസുലേറ്റ് തുറക്കാനുള്ള നടപടി ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീൻ പ്രസിഡന്റ് മഹ മുദ്ദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗാസയ്ക്ക് നൽകുന്ന സാമ്പത്തിക സഹായത്തെ കുറിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി നിലപാട് അറിയിച്ചു. ഗാസയ്ക്ക് അടിയന്തര സഹായത്തിനായി 5.5 മില്യൺ ഡോളർ ഉടനെ നൽകും.