ന്യൂഡൽഹി: പുതിയ സി ബി ഐ ഡയറക്ടർ ആയി സുബോധ് കുമാർ ജയ്സ്വാളിനെ നിയമിച്ചു. രണ്ടു വർഷത്തേക്ക് ആണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവാഴ്ച ചേർന്ന് ഉന്നതാധികാരി സമിതി യോഗത്തിലാണ് തീരുമാനം.
സി ഐ എസ് എഫ് ഡിജിയും മഹാരാഷ്ട്ര മുൻ ഡി ജി പിയുമാണ് സുബോധ് കുമാർ. റോയിൽ ഒൻപത് വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന ഡി ജി പി ലോക്നാഥ് ബെഹ്റയുടെ പേരും സി ബി ഐ ഡയറക്ടർ സ്ഥാനത്തേക്ക് ഉയർന്ന കേട്ടിരുന്നു.
ശശാസ്ത്ര സീമാബെൽ ഡിജി കെ ആർ ചന്ദ്ര,ആഭ്യന്തര മന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി വി എസ് കെ കൗമുദി എന്നിവരാണ് അവസാനം തയ്യാറാക്കിയ പട്ടികയിൽ ഉണ്ടായിരുന്നത്.