ഇടുക്കി: ജലനിരപ്പ് ഉയർന്നതിനാൽ കല്ലാർകുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറക്കുമെന്ന് മുന്നറിയിപ്പ്. മുതിരപുഴയാർ,പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയാണ്.
ഡാമിൽ ജലനിരപ്പ് ഉയർന്നതിനാലാണ് രണ്ടു ഷട്ടറുകൾ ഉടൻ തുറക്കാൻ തീരുമാനമായത്. നേരത്തെ അരുവിക്കര ഡാമിന്റെ മൂന്നാമത്തെയും,നാലാമത്തേയും,അഞ്ചാമത്തേയും ഷട്ടറുകൾ 50 സെന്റിമീറ്റർ കൂടി ഉയർത്തിയിട്ടുണ്ട്.
കോട്ടയം മുണ്ടക്കയത്ത് മണിമലയാർ കരകവിഞ്ഞു. അതേ സമയം സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.