തിരുവനന്തപുരം: പൂന്തുറയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്ന് വള്ളങ്ങൾ അപകടത്തിൽപെട്ടു. ആറു പേരാണ് വള്ളം മറിഞ്ഞു അപകടത്തിൽപ്പെട്ടത്. നാല് പേരെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു. ഒരാൾ നീന്തി രക്ഷപെട്ടു. കാണാതായ മൽസ്യത്തൊഴിലാളികളിൽ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
കടൽക്ഷോഭത്തെ തുടർന്ന് വള്ളങ്ങൾ വിഴിഞ്ഞ, ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപെടുകയായിരുന്നു.കോസ്റ്റ് ഗാർഡ് രക്ഷപെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി. പൂന്തുറ സ്വദേശികളായ ടെന്നിസൺ,ഡാർവിൻ,വലിയതുറ സ്വദേശി സുരേഷ് എന്നിവരെ ആശുപത്രിയിലാക്കി.