ന്യൂഡൽഹി: കോവിഡ് വാക്സിന്റെ നികുതി പൂർണമായും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ. വെള്ളിയാഴ്ച്ച ചേരുന്ന ജി എസ് ടി കൗൺസിൽ യോഗം ഈ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. കോവിഡ് വാക്സിന്റെ നികുതി പൂർണമായും ഒഴിവാക്കാനുള്ള നിർദേശത്തെ പിന്തുണയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
നിലവിൽ അഞ്ചു ശതമാനം നികുതി കോവിഡ് വാക്സിന് ഏർപെടുത്തിയിട്ടുണ്ട്.ഇത് പൂർണമായും ഒഴിവാക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്. ഈ കാര്യത്തിൽ രണ്ടു നിർദേശങ്ങളാണ് കേന്ദ്ര സർക്കാരിന് മുൻപിൽ ഉള്ളത്.
നികുതി നിരക്ക് പൂർണമായും ഉപേക്ഷിക്കുക അല്ലെങ്കിൽ 0.1 ശതമാനമായി കുറയ്ക്കുക.രണ്ടു നിർദേശങ്ങളുടെയും ഗുണദോഷ ഫലങ്ങൾ വെള്ളിയാഴ്ച്ച ചേരുന്ന ജി എസ് ടി കൗൺസിൽ യോഗത്തിൽ ധനമന്ത്രാലയം അവതരിപ്പിക്കും.