ബംഗളൂരു: കൊവാക്സിന്റെ വിദേശ രാജ്യങ്ങളിലെ അനുമതിക്കായി നടപടികൾ പുരോഗമിക്കുകയാണെന്ന് ഭാരത് ബയോടെക്. ലോകാരോഗ്യ സംഘടനയാണ് അനുമതി നല്കേണ്ടത്. അനുമതി വൈകുന്നത് വിദേശ രാജ്യങ്ങളിലേക്ക് പ്രവേശനത്തിന് തടസ്സമായേക്കുമെന്ന വർത്തകൾക്കിടെയാണ് വിശദീകരണം.
60 രാജ്യങ്ങളിൽ നിയന്ത്രിത അനുമതിക്കായി നടപടി തുടങ്ങി. ഭൂരിഭാഗം രാജ്യങ്ങളിലും വാക്സിൻ എടുക്കാത്തവർക്ക് കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി യാത്ര ചെയ്യാമെന്നും, ഡബ്ല്യു എച്ച് ഒ അനുമതി ജൂലൈയിലോ സെപ്റ്റംബറിലോ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നിർമാതാക്കൾ ട്വിറ്ററിൽ കുറിച്ചു.