മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ നിയമനടപടിക്കൊപ്പം കോവിഡ് പരിശോധനയും നടത്തും.
പരിശോധനാഫലം പോസിറ്റീവായാല്‍ സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രത്തിലേക്ക് മാറ്റും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളുടെ മുന്പില് സ്റ്റിക്കര്‍ പതിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനും പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കുടുംബാംഗങ്ങളുടെ എണ്ണവും സൗകര്യവും അനുസരിച്ചാകും വീടുകളില്‍ കഴിയാന്‍ അനുവദിക്കുക.
പത്തില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളിലുള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഇനി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സമ്മതിക്കില്ല. ഇത്തരക്കാരെ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റും.