പ്രീത ജെറാള്‍ഡിന് എംഎ യൂസഫലിയുടെ സഹായ ഹസ്തം; 10 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം:  കടല്‍ക്ഷോഭത്തില്‍ വീടു തകര്‍ന്ന മുന്‍ ദേശീയ ഫുട്‌ബോള്‍ താരം പ്രീത ജെറാള്‍ഡിന്റെ കുടുംബത്തിനും എം.എ യൂസഫലിയുടെ സഹായ ഹസ്തം. പത്ത് ലക്ഷം രൂപ കൈമാറി. അണ്ടര്‍13 മുന്‍ ദേശീയതാരം കൂടിയായ പ്രീതയുടെയും സഹോദരിയുടെയും ദുരവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ സഹായ ഹസ്തവുമായി ലുലു ഗ്രൂപ്പ് എത്തിയത്.

ഡോ.എം.എ.യൂസഫലിക്കു വേണ്ടി മന്ത്രി ആന്റണിരാജവും ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദനും ചേര്‍ന്ന് പത്ത് ലക്ഷം രൂപയുടെ ചെക്ക് പ്രിയയ്ക്കും കുടുംബത്തിനും കൈമാറി. മല്‍സ്യതൊഴിലാളിയായ ജെറാള്‍ഡിന്റെയും സനോവമേരിയുടെയും മകളായ ഇല്ലായ്മകള്‍ക്കെതിരെ പോരാടിയാണ്. ദേശീയതാരമായി മാറിയത്. തീരത്തെ ചെറ്റക്കുടിലില്‍ താമസിച്ചിരുന്ന താരം സര്‍ക്കാര്‍ സഹായത്തോടെ 2011ല്‍ നിലവിലെ വീട് നിര്‍മ്മിക്കുകയായിരുന്നു. തൊട്ടടുത്ത് തന്നെ സഹോദരിയും വീട് നിര്‍മ്മിച്ചു. ഈ വീടുകളാണ് കടലാക്രമണത്തില്‍ അടിത്തറ ഒലിച്ചുപോയി അപകടാവസ്ഥയില്‍ ആയത്