വിശാഖപട്ടണം: വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി. പ്ലാന്റിലെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.