തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സരസ്വതി ഹോസ്പിറ്റലില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ആരംഭിച്ചു. ഗുരുതര സ്വഭാവമില്ലാത്ത കാറ്റഗറി എ കോവിഡ് രോഗികള്‍ക്കായിട്ടാണ് ചികിത്സാ കേന്ദ്രം ആരംഭിച്ചത്. ഗുരുതര സ്വഭാവമുള്ള രോഗികള്‍ക്ക് ആശുപത്രികളില്‍ കിടത്തി ചികിത്സ ഉറപ്പാക്കുക. ആശുപത്രികളില്‍ കിടക്കകകള്ക്ക് ദൗര്‍ലഭ്യമനുഭവപ്പെടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്.
സരസ്വതി ഹോസ്പിറ്റല്‍ – പൂവാര്‍ ലീലാ ബാക്ക് വാട്ടേഴ്സ് ഇന്‍ ഹോട്ടലുമായി ചേര്‍ന്നാണ് പൂവാര്‍ ലീലയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിച്ചത്. വീട്ടില്‍ ഐസോലേഷന് സംവിധാനമില്ലാത്തവര്‍ ,വീട്ടിലെ മുതിര്‍ന്നവര്‍, കുഞ്ഞുങ്ങള്‍ തുടങ്ങിയവരുടെ സുരക്ഷയ്ക്കായി മാറി നില്‍ക്കേണ്ടി വരുന്നവര്‍, സ്വയം സുരക്ഷ ഉറപ്പാക്കേണ്ടി വരുന്നവര്‍ തുടങ്ങിയവര്‍ക്കായാണ് സരസ്വതി സുരക്ഷയുടെ കവചമൊരുന്നത്. സര്‍ക്കാര്‍ അംഗീകാരത്തോടെ ആരംഭിക്കുന്ന നമ്മുടെ നാട്ടിലെ ആദ്യ സ്വകാര്യ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ (CFLTC) 24 മണിക്കൂറും ലഭ്യമാകുന്ന ഡോക്ടര്‍മാര്‍, നഴ്സ് ,ഓക്സിജന്‍ സംവിധാനങ്ങള്‍, ആംബുലന്‍സ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9500667722