കോയമ്ബത്തൂര്‍: പാലിന് വില കുറച്ച് തമിഴ്നാട് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന് തന്നെ കീഴിലുള്ള പാല് വിതരണ സ്ഥാപനമായ ആവിന് ആണ് പാലിന് വില കുറച്ചത്. ഇതോടെ നീല കവറിലുള്ള ഒരു ലിറ്റര്‍ പാലിന് മൂന്നുരൂപയും ഓറഞ്ച് പാക്കറ്റിന് 2.60രൂപയും പച്ച പാക്കറ്റിന് ഒരു രൂപയുമാണ് കുറഞ്ഞത്.
അതേസമയം, കാനുകളില്‍ ആയിരം ലിറ്റര്‍ പാല് വാങ്ങുന്നവര്‍ക്ക് രണ്ടുരൂപയുടെ ഇളവ് നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി എസ് എം നാസര്‍ വ്യക്തമാക്കി. കോയമ്ബത്തൂരിലെ ആവിന് പാല് സംഭരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 349 പ്രൈമറി പാല് ഉല്പാദക സൊസൈറ്റികളില്‍ നിന്ന് കോയമ്ബത്തൂര്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി പ്രതിദിനം 1.78 ലക്ഷം ലിറ്റര്‍ പാല് വാങ്ങുന്നുണ്ട്. 1.65ലക്ഷം ലിറ്റര്‍ പാലാണ് വിവിധ ഏജന്റുമാര്‍ വഴി വില്‍ക്കുന്നത്.