തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ മാറ്റിവെച്ച സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 22 മുതല്‍ 30 വരെ നടത്തുമെന്ന് സാങ്കേതിക സര്‍വകലാശാല അറിയിച്ചു. ഇതേ കുറിച്ച് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.