ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള അവസാന മത്സരത്തിൽ ഇരു ടീമുകളും തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കേ വിജയിയെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.
ടീം ഇന്ത്യക്ക് ആശങ്കകള്‍ നല്‍കുന്നതാണ് ചോപ്രയുടെ പ്രവചനം. ഇന്ത്യയെ എഴുതിത്തള്ളാനാവില്ല. എന്നാല്‍ 55-45 എന്ന നിലയ്ക്ക് മുന്‍തൂക്കം ന്യൂസിലന്‍ഡിനാണ്. ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം റാങ്കുകാരനാണെങ്കിലും അവര്‍ നാട്ടില്‍ ടീം ഇന്ത്യക്കെതിരെ നന്നായി കളിച്ചിരുന്നു.
സതാംപ്ടണിലെ സാഹചര്യത്തില്‍ ഇന്ത്യയേക്കാള്‍ നന്നായി കിവികള്‍ക്ക് കളിക്കാന്‍ കഴിയും. ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തണം എന്നാണ് ഇന്ത്യക്കാരുടെ ഹൃദയം എപ്പോഴും പറയുകയെങ്കിലും അവരെ മറികടക്കാന്‍ കഴിയില്ല. ഇപ്പോഴും ന്യൂസിലന്‍ഡിനെ തോല്പിക്കാനാവില്ല എന്നത് വസ്തുതയാണ്. ഓസ്ട്രേലിയയില്‍ പരമ്പര നേടിയ ടീം ഏതാണ്ട് അതേപടിയുണ്ടായിരുന്നിട്ടും ന്യൂസിലന്‍ഡില്‍ അവരോട് പരാജയപ്പെട്ടു.സതാംപ്ടണിലും ഇത്തരം പ്രശ്നങ്ങളുണ്ടാവും എന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.