തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡിമിനിസ്ട്രേറ്ററുടെ ഭരണ പരിഷകരങ്ങളിൽ ആശങ്കയുണ്ടെന്ന് കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. സ്പീക്കർ സ്ഥാനം ഏറ്റെടുത്തതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.താൻ കക്ഷി രാഷ്ട്രീയത്തിൽ അഭിപ്രായം പറയാറില്ല. പ്രതിപക്ഷത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പാർലമെന്റ് അനുഭവം കൊണ്ട് അറിയാം.
ഭരണപ്രതിപക്ഷ ഭേദമില്ലാതെ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. താൻ കക്ഷി രാഷ്ട്രീയത്തിൽ അഭിപ്രായം പറയാറില്ലെന്ന് അദ്ദേഹം എൻ എസ് എസിന് മറുപടിയായി പറഞ്ഞിരുന്നു. പൊതുവായ രാഷ്ട്രീയത്തിൽ മാത്രമേ പ്രതികരിക്കുവെന്നും അദ്ദേഹം പറഞ്ഞു.