ഭാര്യയുടെ ആത്മഹത്യവുമായി ബന്ധപ്പെട്ട് നടനും രാജൻ പി ദേവിന്റെ മകനുമായ ഉണ്ണി രാജന് പി.ദേവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭര്‍തൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉണ്ണിയെ ചോദ്യം ചെയ്യുകയാണ്.പ്രിയങ്കയുടെ സഹോദരന് വിഷ്ണു നല്കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പൊലീസാണ് കേസെടുത്തത്.