കൊച്ചി: എറണാകുളം ജില്ലയിൽ ലോക്ക് ഡൗൺ, ട്രിപ്പിൾ ലോക്ക് ഡൗൺ നടപടികൾ ഗുണം ചെയ്തുവെന്ന് ഡി എം ഒ കെ കുട്ടപ്പൻ. എന്നാൽ ജില്ലയിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്. ആളുകൾ കൂട്ടമായി പുറത്തിറങ്ങാതിരിക്കാൻ പോലീസ് നടപടി ശക്തമാക്കണമെന്നും ഡി എം ഒ.
നിലവിൽ ഐ സി യു,വെന്റിലേറ്റർ,ഓക്സിജൻ ബെഡ്ഡുകൾക്ക് ക്ഷാമമില്ല. കൂടുതൽ വാക്സിനുകൾ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ 1885 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 1801 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.