തിരുവനന്തപുരം: കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി സഭയ്ക്ക് പുറത്ത് പ്രവർത്തിക്കില്ലെന്ന് സ്പീക്കർ എം ബി രാജേഷ്. എന്നാൽ പൊതുവായ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുമെന്ന് രാജേഷ് പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മറുപടിയായിട്ടാണ് രാജേഷിന്റെ പ്രതികരണം. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്നുള്ള മാധ്യമങ്ങളിൽ വന്ന വാർത്ത പ്രതിപക്ഷ നേതാവ് ചൂണ്ടികാണിച്ചു.അങ്ങനെ ഒരു ആശങ്ക മറ്റ് പലർക്കുമുണ്ടാകും.
താൻ പറഞ്ഞത് കക്ഷിരാഷ്ട്രീയം പറയുമെന്നല്ല. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവർത്തിക്കുമെന്നല്ല.എന്നാൽ സഭയ്ക്ക് പുറത്ത് ഉയർന്ന വരുന്ന പൊതുവായ രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക വിഷയങ്ങളിൽ അഭിപ്രായം പറയുമെന്നല്ല.
ഈ ഉത്തരവാദിത്വത്തിന്റെ അന്തസ്സും ഇത് നിർവഹിക്കുമ്പോൾ പാലിക്കേണ്ട ഔചിത്യവും പാലിച്ച് കൊണ്ടായിരിക്കും ഇത്തരം അഭിപ്രായപ്രകടനം ഉണ്ടാവുകയെന്നും എം ബി രാജേഷ് പറഞ്ഞു. കെ കെ ജിയും ജവഹർലാൽ നെഹ്രുവും ജനാധിപത്യത്തിന്റെ ഉജ്വല മാതൃകകളാണ്. അതാണ് നമ്മൾക്ക് വഴി കാണിക്കുക.