ന്യൂഡൽഹി: കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട രത്നവ്യാപാരി മെഹുൾ ചോക്സി എവിടെ എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഇന്ത്യ വിട്ട് ചേക്കേറിയ ആന്റിഗവയിൽ ഇദ്ദേഹത്തിന് വേണ്ടിയുള്ള തിരച്ചാൽ ഊർജ്ജിതമാക്കിയിരിക്കുയാണ്.
പഞ്ചാബ് നാഷണൽ ബാങ്കിൽ വയ്പ് തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ അമ്മാവനാണ് മെഹുൾ .പഞ്ചാബ് സിന്ധ് ബാങ്കിൽ നിന്നും മെഹുൾ വായ്പ എടുത്ത വിവരവും പുറത്ത് വന്നിരുന്നു. മെഹുൾ എവിടെ എന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതായി പോലീസ് കമ്മിഷണർ അറ്റ്ലി പറഞ്ഞു.
ഞായറാഴ്ച്ചയാണ് മെഹുൾ ചോക്സിയെ അവനസമായി കണ്ടത്. കരിബീയൻ ദ്വീപിൽ വാഹനം ഓടിച്ചു പോകുന്നതാണ് കണ്ടെത്തിയത്. ഈ വണ്ടി പിന്നീട് കണ്ടെത്തിയിരുന്നു.മെഹുൾ ചോക്സിയും അദ്ദേഹത്തിന്റെ ചേർന്ന് വിവിധ ബാങ്ക് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി ബാങ്ക് തട്ടിപ്പ് നടത്തി എന്നതാണ് കേസ്.