തായ്വാനീസ് ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഗോഗോറോ തങ്ങളുടെ മോഡല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ഗൊഗോറോയുടെ വിവ ഇലക്ട്രിക് സ്കൂട്ടര്‍ ആണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഈയിടെ ഗോഗോറോയുമായി പങ്കുചേർന്നത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്കുള്ള ഹീറോ മോട്ടോകോര്‍പ്പിന്റെ പരിവര്‍ത്തനത്തെ ഗോഗോറോ സഹായിക്കും.
ഇന്ത്യയില്‍ ബാറ്ററി സ്വാപ്പിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് ഗോഗോറോ തങ്ങളുടെ അറിവും വൈദഗ്ധ്യവും കൈമാറും. ഗോഗോറോയുടെ നിലവിലെ ഇവി പ്ലാറ്റ്ഫോമുകള് അടിസ്ഥാനമാക്കി ഹീറോ മോട്ടോകോര്‍പ്പിന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ നിര്‍മിക്കാനും കഴിയും.