മാരുതി സുസുക്കി എസ് യു വി സെഗ്മെന്റിലേക്ക് അവതരിപ്പിച്ച വാഹനമാണ് എസ്പ്രെസോ. രാജ്യത്ത് വലിയ ജനപ്രീതിയാണ് വാഹനത്തിന് ലഭിക്കുന്നത്. 2021 ഏപ്രില്‍ മാസത്തില്‍ മാത്രം മാരുതി സുസുക്കി വിറ്റത് എസ്പ്രസോയുടെ 7,737 യൂണിറ്റുകള്‍ ആണെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എന്‍ട്രി ലെവല്‍ കാറുകളില്‍ ഒന്നാണ് എസ്പ്രസോ.
സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 3.78 ലക്ഷം രൂപ മുതല്‍ ടോപ്പ് എന്‍ഡ് ട്രിമിന് 5.26 ലക്ഷം രൂപ വരെ വിലയ്ക്ക് മാരുതി സുസുക്കി എസ്പ്രസ്സോ വില്‍പ്പനയ്ക്കെത്തിയത്. വലിയ എസ്യുവികളോട് സാമ്യം തോന്നിപ്പിക്കുന്നതാണ് എസ്പ്രസ്സോയുടെ മുന്‍ഭാഗം. ഡ്യുവല്‍ ടോണ്‍ ബമ്ബര്‍, മസ്കുലാര്‍ ബോഡി, ക്രോമിയം ഗ്രില്‍, സ്കിഡ് പ്ലേറ്റ്, ഉയര്ന്നുനില്ക്കുന്ന ബോണറ്റ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയും എസ്പ്രെസോയിൽ വേറിട്ടു നില്കുന്നു.