ഇസ്ലാമബാദ്: പാകിസ്താനിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് ചൈനീസ് കോവിഡ് വാക്സിനായ കാൻസിനോ ഉത്പാദിപ്പിച്ചു. പ്രാദേശികമായി നിർമിക്കപ്പെട്ട ചൈനീസ് വാക്സിന് പാക് വാക് എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഇതിന്റെ ആദ്യ ബാച്ച് ഈ മാസം അവസാനത്തോടെ ലഭ്യമാക്കും.വാക്സിൻ നിരവധി പരീക്ഷണങ്ങൾ വിജയിച്ചുവെന്ന് ഫൈസൽ സുൽത്താൻ എന്നൊരു ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു. പാകിസ്താനിലെ വാക്സിൻ വിതരണത്തിന് മികച്ച ഒരു നാഴിക കല്ലായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
കാൻസിനോ ബയോ ഇൻകോര്പറേഷൻ ചൈന എന്ന കമ്പനിയുമായി സഹകരിച്ചാണ് വാക്സിൻ നിർമാണം.കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ പാകിസ്ഥാൻ ആരോഗ്യ വിഭാഗം വാക്സിൻ പരിശോധിക്കുകയും ഇതിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകുകയും ചെയ്യും. നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്തിന് മാസം മൂന്ന് മില്യൺ ഡോസ് ഉല്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷ.