ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച മിൽഖാ സിംഗിനെ ഐ സി യുവിൽ പ്രവേശിപ്പിച്ചു. മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ ഐ സി യുവിലാണ് നിലവിൽ അദ്ദേഹം. എന്നാൽ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകൻ ജീവ് അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് മിൽഖാ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന് ഹോം ഐസൊലേഷനിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ രക്തത്തിലെ ഓക്സിജൻ അളവ് കുറയുകയും നേരിയ തോതിൽ ന്യൂമോണിയ ബാധിക്കുകയും ചെയ്ത അവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.