തിരുവനന്തപുരം: ഇന്ധന വിലയിൽ ഇന്നും വർധന. ഡീസൽ വില 27 പൈസകൂടി. പെട്രോളിന് 24 പൈസയാണ് കൂടിയത്. ഈ മാസം പതിമൂന്നാം തവണയാണ് ഇന്ധനവില കൂടുന്നത്.
കൊച്ചിയിൽ പെട്രോളിന് 93.54 രൂപയാണ് വില. ഡീസലിന് 88.68 രൂപയും. തിരുവനന്തപുരത്ത് പെട്രോളിന് 95.42 രൂപയാണ്. ഡീസലിന് 90.63 രൂപ.