തിരുവനന്തപുരം: സംസ്ഥാനത്ത് മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ രണ്ടു ആഴ്ച്ചയ്ക്ക് ഇടയിൽ 1501 മരണങ്ങൾ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. എന്നാൽ രോഗവ്യാപന തോത് കുറയുന്നത് നേരിയ ആശ്വാസം നൽകുന്നുണ്ട്.
വരുന്ന മൂന്ന് ആഴ്ച സംസ്ഥാനത്ത് നിർണായകമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുന്ന മലപ്പുറത്ത് കോവിഡ് രോഗികൾ താമസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിൽക്കുന്ന തിരുവനന്തപുരം,പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യത ഉണ്ട്.അതേ സമയം സംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധയും വർധിക്കുകയാണ്. നിലവിൽ 44 -ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.