ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് ബി സി സി ഐ. 10 ലിറ്റര്‍ വീതമുള്ള രണ്ടായിരം ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ സംഭാവന ചെയ്യുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കുമെന്നും ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു.
BCCI to contribute 10-Litre 2000 Oxygen concentrators to boost India’s efforts in overcoming the COVID-19 pandemic.
More details here – https://t.co/XDiP374v8q #IndiaFightsCorona pic.twitter.com/BhfX8fwirH
— BCCI (@BCCI) May 24, 2021
ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അത്യാവശ്യക്കാരെ കണ്ടെത്തി ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്നും എല്ലാവരും തോളോടു തോള് ചേര്‍ന്ന് നിന്ന് ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കണമെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് നടത്തുന്ന പ്രവർത്തനങ്ങളെ ബിസിസിഐ അഭിനന്ദിച്ചു. ആരോഗ്യപ്രവർത്തകരാണ് രാജ്യത്തിന്റെ മുൻനിര പോരാളികളെന്നും അവരെ സംരക്ഷിക്കാൻ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നും ബിസിസിഐ വ്യക്തമാക്കി.