തിരുവനന്തപുരം: ലോക്ഡൗണ്‍ കാലയളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കിയതിനാല് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആഴ്ചയില്‍ നിശ്ചിത ദിവസമാവും നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി.
നിര്‍മാണ പ്രവര്‍ത്തനത്തിന് ആവശ്യമുള്ള ചെത്തുകല്ല് വെട്ടാന്‍ അനുമതി നല്‍കും. കല്ല് കൊണ്ടുപോവുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കും. വാഹനങ്ങള്‍ തടയരുത്.
മലഞ്ചരക്ക് കടകളും തുറക്കാൻ അനുമതി നല്കി. വയനാട്, ഇടുക്കി ജില്ലകളിൽ ആഴ്ചയിൽ രണ്ട് ദിവസവും മറ്റ് ജില്ലകളിൽ ഒരു ദിവസവുമാണ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. മഴക്കാലത്ത് റബർ തോട്ടങ്ങളിൽ സ്ഥാപിക്കേണ്ട റെയിൻ ഗാർഡ് വിൽക്കുന്ന കടകൾ നിശ്ചിത ദിവസം തുറക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മലഞ്ചരക്ക് കടകളും നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകളും തുറക്കാൻ അനുമതി