തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം കുറയ്ക്കുന്നതില്‍ ലോക്ഡൗണ്‍ ഫലപ്രദമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ആശുപത്രികളിലെ തിരക്ക് കുറയാൻ രണ്ട് മൂന്ന് ആഴ്ചകൾ കൂടിയെടുക്കും. മരണസംഖ്യ കുറയാനും സമയമെടുക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്രിപ്പിള്‍ ലോക്ഡൗണ്‍ 9 ദിവസം പിന്നിട്ടിട്ടും മലപ്പുറത്ത് രോഗികളുടെ എണ്ണം കുറയുന്നില്ല. മലപ്പുറത്ത് കൂടുതല്‍ പേര്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂട്ടുകുടുംബങ്ങള്‍ കൂടുതലുള്ളത് രോഗവ്യാപനത്തിന്റെ വ്യാപ്തി കൂട്ടുന്നു. ജില്ലയിലെ എല്ലാ താലൂക്കിലും കോവിഡ് ആശുപത്രികള്‍ സജ്ജീകരിക്കും.
മതിയായ ക്വാറൻ്റീൻ സൗകര്യം ഇല്ലാത്ത വീടുകളിൽ നിന്ന് രോഗികളെ സിഎഫ്എൽടിസികളിലേക്ക് മാറ്റും. രോഗലക്ഷണങ്ങളോടെ ക്വാറൻ്റീനിൽ കഴിയുന്നവർ ഇത്തരം വീടുകളിൽ കഴിയുമ്പോൾ മറ്റുള്ളവർക്ക് രോഗം പകരാനുള്ള സാധ്യത ഉണ്ടാവും. അവർക്കായി പ്രത്യേക വാസസ്ഥലം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ തദ്ദേശ സ്ഥാപന അതിർത്തിയിലും കരുതൽ വാസ കേന്ദ്രങ്ങൾ ആരംഭിക്കും. എല്ലാ താലൂക്കിലും എല്ലാ സൗകര്യങ്ങളുമുള്ള കൊവിഡ് ആശുപത്രികൾ സജ്ജീകരിക്കും. 400 കിടക്കകളുള്ള സിഎഫ്എൽടിസികളും ഒരുക്കും. സ്റ്റബിലൈസേഷൻ സെന്റർ പ്രാദേശികമായി തയ്യാറാക്കും. 15 മെഡിക്കൽ ബ്ലോക്കുകളിലും കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. ക്വാറൻ്റീനിലുള്ളവർ പുറത്തിറങ്ങിയാൽ കേസെടുക്കും. ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘിക്കുന്നവരെ ടെസ്റ്റ് നടത്തി പോസിറ്റീവായാൽ സിഎഫ്എൽടിസികളിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടും തിരുവനന്തപുരത്തും രോഗബാധ കൂടുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ‘ബ്ലാക് ഫംഗസ് (മ്യൂക്കര്‍ മൈക്കോസിസ്) കണ്ടെത്തിയാല്‍ ഉടന്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. ആശുപത്രികള്‍ക്ക് ഉള്‍പ്പെടെയാണ് നിര്‍ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.