തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസിലെത്തി പിറന്നാൾ ആശംസകള്‍ നേര്‍ന്ന് ഗവർണർ. പിറന്നാള്‍ സമ്മാനമായി പേനയും നല്‍കി. ഉച്ച ഭക്ഷണവും കഴിച്ചാണ് ഗവർണർ മടങ്ങിയത്.
“ക്ലിഫ് ഹൗസിലെത്തി നേരിട്ട് ജന്മദിനാശംസകൾ നേർന്ന ബഹുമാനപ്പെട്ട ഗവർണ്ണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാന് നന്ദി.”- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPinarayiVijayan%2Fposts%2F4088590831232716&show_text=true&width=500
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. സംസ്ഥാനത്ത് രണ്ടാം തവണയും പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോഴും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അന്ന് അദ്ദേഹം ആശംസ അറിയിച്ചത്. രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന പിണറായി വിജയന് അഭിനന്ദങ്ങള്‍ എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.