സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ടീം വിടുന്നതില്‍ വികാരാധീനനായി മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് പെപ് ഗ്വാര്‍ഡിയോള. അഗ്യൂറോയ്ക്ക് പകരക്കാരനില്ലെന്ന് പെപ് പറഞ്ഞു. ഞങ്ങള്‍ക്കെല്ലാം വളരെ പ്രിയപ്പെട്ട വ്യക്തിയാണ് അഗ്യൂറോ. ഒരു മനുഷ്യനെന്ന നിലയിലും ഫുട്ബോള്‍ താരമെന്ന നിലയിലും അദ്ദേഹം നല്ല മനുഷ്യനാണെന്ന് പെപ് കൂട്ടിച്ചേര്‍ത്തു.എന്നെ വളരെയധികം സഹായിച്ച താരം. അഗ്യുറോയ്ക്ക് പകരക്കാരന് ഇല്ല. അദ്ദേഹത്തിനു പകരക്കാരനെ കണ്ടെത്താനാവില്ല. അദ്ദേഹത്തെപ്പോലുള്ള താരങ്ങളാണ് ഈ ക്ലബിനെ ഇങ്ങനെ ആക്കിയത്. അവസാന മത്സരത്തില്‍ വെറും 20 മിനിറ്റിനുള്ളില്‍ അദ്ദേഹം തന്റെ കളിയുടെ നിലവാരമെന്താണെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തിയെന്നും പെപ് പറഞ്ഞു.അതേസമയം, അര്‍ജന്റീനന്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന് സൂചനകളുണ്ട്. താരവുമായി ബാഴ്സ രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചതായി ട്രാന്‍സ്ഫര്‍ വിദഗ്ധന്‍ ഫബ്രിസിയോ റൊമാനോ അറിയിച്ചു.
🗣 “He’s a special person for us.” 💙
Pep Guardiola gets emotional talking about Sergio Aguero leaving Manchester City pic.twitter.com/LoKM9wMJAR
— Football Daily (@footballdaily) May 23, 2021