തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്.
സംസ്ഥാനത്ത് രണ്ടാം തവണയും പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോഴും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അന്ന് അദ്ദേഹം ആശംസ അറിയിച്ചത്. രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന പിണറായി വിജയന് അഭിനന്ദങ്ങള്‍ എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.