കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ വിജിലന്‍സ് പ്രോസിക്യൂഷന് അനുമതി തേടി. ഗുഢാലോചന, അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവരും പ്രതി പട്ടികയിലുണ്ട്. അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം നല്‍കുമെന്ന് വിജിലന്‍സ് അറിയിച്ചു.