ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ ആശങ്ക ഉയര്‍ത്തി ബ്ലാക്ക് ഫംഗസ്. രാജ്യത്ത് 18 സംസ്ഥാനങ്ങളില്‍ അയ്യായിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 5424 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, രോഗം സ്ഥിരീകരിച്ചവരില്‍ 4556
പേരും കോവിഡ് സ്ഥിരീകരിച്ചവരാണ്. കൂടാതെ 55 ശതമാനം പേര് പ്രമേഹ രോഗികളാണെന്നും ആരോഗ്യ മന്ത്രി ഹര്ഷവര്ധന് പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 27ാമത് മന്ത്രിതല യോഗം പുരോഗമിക്കുകയാണ്. അതിനിടെ, പത്തിലേറെ സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. ഗുജറാത്തില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച 17 വയസ്സുകാരന് രോഗം ഭേദമായിരുന്നു.