ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തില്‍ പ്രതികരിച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്. പുതിയ അഡ്മിനിസ്ട്രേറ്റര്‍ കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള നടപടികൾക്കെതിരെയാണ് സി.കെ വിനീത് പ്രതികരി ച്ചിരിക്കുന്നത്.
പ്രഫുൽ പട്ടേൽ കൊവിഡ് നിയന്ത്രണങ്ങളില്‍ അയവുവരുത്തി. കൊവിഡ് വ്യാപനം തടയാനായി നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയത് ലക്ഷദ്വീപിലും വൈറസ് പടരാന്‍ കാരണമായി. സ്കൂള്‍ ക്യാന്റീനുകളിൽ നിന്നും മാംസഭക്ഷണം നല്‍കുന്നതും പ്രഫുല്‍ പട്ടേല്‍ വിലക്കി.വളരെ വാഹനങ്ങള്‍ മാത്രമുള്ള ദ്വീപില്‍ റോഡുകള്‍ വലുതാക്കാനുള്ള ശ്രമങ്ങളേയും വിനീത് വിമര്‍ശിച്ചു.കാലിയായ ജയിലുകള്‍ ഉള്ളതും കുറ്റകൃത്യങ്ങള്‍ കുറവുമായ ദ്വീപില്‍ ഗുണ്ടാ ആക്ട് പ്രാവര്‍ത്തികമാക്കിയതെന്തിനാണെന്നും വിനീത് ചോദിക്കുന്നു.
.https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FCKVineethOfficial%2Fposts%2F330454338439946&show_text=true&width=500