പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെതിരെക്കെതിരെ വിമർശനവുമായി തൃണമൂൽ എംപി കല്യാൺ ബാനർജി. നാരദാ കേസ് ഗവർണർ സിബിഐക്ക് വിട്ടുവെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ എംപിയുടെ വിമർശനം. ഗവർണർക്കെതിരെ പരാതി നൽകാൻ കഴിയില്ലെന്ന് അറിയാമെന്നും കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഗവർണർക്കെതിരെ ജനങ്ങൾ പൊലീസിന് പരാതി നൽകണമെന്നും കല്യാൺ ബാനർജി പ്രതികരിച്ചു.
‘ പേടിക്കണ്ട. 2024 കഴിഞ്ഞാൽ മിക്ക ബിജെപി എംഎൽഎമാരും ജയിലിൽ പോകും.വീണ്ടുമൊരു സ്വാതന്ത്ര്യ ദിനത്തിന് ഞങ്ങൾ കാത്തിരിക്കുകയാണ്. കൊവിഡ് പ്രതിരോധിക്കാൻ കഴിവില്ലാത്തവരുടെ കണ്ണുനീർ അവരെ വീണ്ടും അധികാരത്തിലെത്തിക്കില്ലെന്ന് പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ട് കല്യാൺ പറഞ്ഞു.