ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരെ മിണ്ടുന്ന എല്ലാവരെയും നിശബ്ദമാക്കാൻ ശ്രമിക്കുകയാണ് അധികൃതർ.ദ്വീപ് ഡയറിയുടെ വാർത്താ പോർട്ടലിൽ മണിക്കൂറോളം തടസം നേരിട്ടു. ദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ ആക്ഷേപം ഉയർത്തിയ കെ.എസ്.യുവിന്റ ട്വീറ്റിനെതിരെയും നടപടി ഉണ്ടായി. ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ ട്വീറ്റ് ചെയ്തതിനാണു കെ.എസ്.യുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കിയത്.
ലക്ഷദ്വീപിലെ സമാധാന ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെയും, അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്റേയും നടപടികള്‍ അവസാനിപ്പിക്കുക എന്നായിരുന്നു ട്വീറ്റ്.കെ.എസ്.യു സംസ്ഥാന കമ്മറ്റിയുടെ ഔദ്യോഗിക അക്കൗണ്ടാണ് റദ്ദാക്കിയത്. സംഭവത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഫെയ്സ്ബുക്കിലൂടെ പ്രതിഷേധം അറിയിച്ചു.മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ മരിച്ചതോടെയാണ് ആദ്യമായി ലക്ഷദീപിൽ ഒരു രാഷ്ട്രീയക്കാരൻ അഡ്മിനിസ്ട്രേറ്റർ പദവിയിൽ എത്തുന്നത്.